കൊച്ചി: എറണാകുളം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ഹെൻറി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷം മുൻ കേന്ദ്രമന്ത്രി പ്രാഫ.കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ മന്ത്രിമാരായ കെ. ബാബു, ഡൊമിനിക്ക് പ്രസന്റേഷൻ, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, കെ.പി.സി.സി ഭാരവാഹികളായ ടോണി ചമ്മണി, എം.ആർ. അഭിലാഷ്, മുൻ എം.എൽ.എ ലൂഡി ലൂയിസ്, ഡി.സി.സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, സേവ്യർ തായങ്കരി, ബ്ലോക്ക് പ്രസിഡന്റ് ഹെൻറി ഓസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.