sa
കുന്നത്തുനാട് യൂണിയൻ നേതാക്കന്മാർ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ ഒ.എം. സാലിയെ ആദരിച്ചു.

കുറപ്പംപടി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയ കോടനാട് സബ്ഇൻസ്പെക്ടർ അറക്കപ്പടി ശാഖാഗമായ ഒ .എം സാലിയെ കുന്നത്തതുനാട് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ കൺവീനർ സജിത് നാരായണൻ എന്നിവർ ഭവനത്തിൽ എത്തി പൊന്നാട ചാർത്തി ആദരിച്ചു. യൂത്ത് മൂവ്മെൻറ് ചെയർമാൻ സജാത് രാജൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ പുരസ്കാരം നൽകി.

അറക്കപ്പടി ശാഖാ നേതാക്കളായ സുകുമാരൻ , വിശ്വംഭരൻ, അനിൽ അറക്കപ്പടി, സുബിൻ എം. കെ , ശ്യാംജിത്ത് ശിവൻ, അനിൽ എന്നിവർ സംബന്ധിച്ചു