പുത്തൻകുരിശ്: കാണിനാട് മിനി സ്റ്റേഡിയം നിർമ്മാണോദ്ഘാടനം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ പോൾ അദ്ധ്യക്ഷനായി. വികസനകാര്യ ചെയർമാൻ അഡ്വ.കെ.പി വിശാഖ്, വാർഡ് മെമ്പർ ലിസി സ്ലീബ, മേരി പൗലോസ്, എം എ രവീന്ദ്രൻ, വി.കെ അയ്യപ്പൻ, എൽദോ മാത്യൂ, അനിൽ തുടങ്ങിയവർ സംസാരിച്ചു. വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കടമുറികളും ബസ് കാത്തിരിപ്പ് കേന്ദ്രവും, ഓപ്പൺ എയർ സ്റ്റേഡിയവും അടങ്ങുന്നതാണ് പദ്ധതി.