mohan-bhagawat

കൊച്ചി: ആർ.എസ്.എസ്.സ്ഥാപക ദിനമായ വിജയദശമി ദിനത്തിൽ നാഗ്പൂരിൽ സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രഭാഷണം നരേന്ദ്രമോദി സർക്കാരിനുള്ള ക്ലീൻ ചിറ്റായി. മുൻകാലങ്ങളിൽ ആർ.എസ്.എസ് മേധാവികൾ ഒരു സർക്കാരിനെയും ഇത്രമാത്രം പിന്തുണച്ചിരുന്നില്ല.

വാജ്പേയി സർക്കാരിന്റെ കാലത്ത് പോലും സർസംഘചാലകിന്റെ പ്രഭാഷണം സർക്കാരിനെതിരായ വിമർശനങ്ങളിലേക്കും വിവാദങ്ങളിലേക്കും കടന്നിട്ടുണ്ട്.

മോദി സർക്കാരിന്റെ തൊഴിൽ നിയമങ്ങൾക്കെതിരെ സംഘപരിവാർ സംഘടനയായ ബി.എം.എസ് നടത്തുന്ന പ്രചരണങ്ങളുടെ ശക്തി കുറയ്ക്കാൻ മോഹൻഭാഗവതിന്റെ പിന്തുണ കാരണമാകും.

പ്രശംസകൾ

* കൊവിഡിനെ നേരിടുന്നതിൽ ശക്തമായി നിലകൊണ്ടു.

* രാമക്ഷേത്ര ഭൂമിപൂജയിൽ രാജ്യത്ത് സമാധാനം.

* മതപീഡനം നേരിടുന്ന സഹോദരങ്ങൾക്ക് വേണ്ടി പൗരത്വ നിയമ ഭേദഗതി.

* മുസ്ലീങ്ങളെ വഴിതെറ്റിക്കാൻ ശ്രമമുണ്ടായപ്പോൾ ശക്തമായ നടപടികൾ

* സൈന്യം ചൈനയ്‌ക്ക് നൽകിയ തിരിച്ചടി ലോക മാതൃകയായി.

* സാമ്പത്തിക, വ്യാപാര മേഖലയിലും ചൈനയ്‌ക്ക് തിരിച്ചടി കൊടുത്തു.

* ജമ്മു - കാശ്‌മീരിലെ 370 വകുപ്പ് അസാധുവാക്കി.

നിർദ്ദേശങ്ങൾ

* പുതിയ തൊഴിൽ മേഖല തുറക്കണം

* ചൈനയ്‌ക്കെതിരെ ജാഗ്രത വർദ്ധിപ്പിക്കണം

* ബർമ്മ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയെ ഒരുമിപ്പിക്കണം

* സ്വയം പര്യാപ്തത അനിവാര്യം

* പരിസ്ഥിതി സംരക്ഷണ സമഗ്ര വികസനം