നെടുമ്പാശേരി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പാറക്കടവ് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി വികസന പത്രിക തയ്യാറാക്കും. പഞ്ചായത്തിലെ വോട്ടർമാർക്ക് ഇന്ന് മുതൽ 28 വരെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. അഭിപ്രായങ്ങൾ വാട്‌സപ്പ് വഴി അറിയിക്കാമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രാഹുൽ പാറക്കടവ് അറിയിച്ചു. വാട്‌സപ്പ് നമ്പർ: 8089757236, 9497280113.