അങ്കമാലി: കൊവിഡ് വ്യാപനം കൂടുന്നതിനാൽ ടൗണിലും പരിസരങ്ങളിലും നഗരസഭ അണു നശീകരണവും ഫോഗിംഗും നടത്തി.
ഒരാഴ്ചയായി പഴയ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്ന് സെക്ടറൽ മജിസ്ട്രേറ്റ് ശ്രീലേഖ അറിയിച്ചു.