നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കോടുശ്ശേരി - കുന്നപ്പിള്ളിശ്ശേരി റോഡിന്റെ ശോചീയാവസ്ഥക്കെതിരെ ബി.ജെ.പി വാർഡ് കമ്മറ്റി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. കോടുശ്ശേരിയിൽ നിന്നും കുന്നപ്പിള്ളിശേരി, എളവൂർ പ്രദേശത്തേക്കുള്ള ഏക റോഡായിട്ടും ഏറെ നാളായി തകർന്നുകിടക്കുകയാണ്.
പ്രതിഷേധം ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീജിത്ത് കാരാപ്പിള്ളി ഉദ്ഘടനം ചെയ്തു. മണ്ഡലം സെക്രട്ടറി മണി വെങ്ങോല, ബിജു,നന്ദകുമാർ, രാധാകൃഷ്ണൻ,സുനിൽ, രമേശൻ എന്നിവർ പങ്കെടുത്തു. നാലാം വാർഡിൽ പുളിയനം - കോടുശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിലും വാർഡ് കമ്മറ്റി പ്രതിഷേധിച്ചു. സെക്രട്ടറി കെ.സി. മനോജ് ഉദ്ഘടനം ചെയ്തു. സജികുമാർ, സുധീഷ് കളരിക്കൽ, അക്ഷയ്, ജിമേഷ് രാജൻ, പ്രശോബ് പ്രകാശ് എന്നിവർ പങ്കെടുത്തു.