road
ബി.എം, ബി.സി നിലവാരത്തിൽ നിർമ്മിച്ച മഴുവന്നൂർ പഞ്ചായത്തിലെ ആക്കാംപാറ, ദാമോദരൻപീടിക റോഡ് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: ബി.എം, ബി.സി നിലവാരത്തിൽ നിർമ്മിച്ച മഴുവന്നൂർ പഞ്ചായത്തിലെ ആക്കാംപാറ, ദാമോദരൻപീടിക റോഡ് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അരുൺ വാസു അധ്യക്ഷനായി.മുൻ പഞ്ചായത്തംഗം എം.ജി എബി, വലമ്പൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി എം.പി ഷാന്റി, വി.ആർ രാഗേഷ്, ഇ.എൻ മോഹനൻ, കെ.എൻ ഷാജി, കെ.കെ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പഞ്ചായത്തിൽ നിന്നും 35 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. തികച്ചും ഗ്രാമീണ മേഖലയിലുള്ള ഒരു റോഡാണ് ഇതോടെ ആധുനിക മേഖലയിലേയ്ക്ക് മാറിയത്.