കുറുപ്പംപടി: ടൗണിലെ മാസങ്ങളായി കേടായ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കാത്ത രായമംഗലം പഞ്ചായത്തിന്റെ അനാസ്ഥയിൽ കുറുപ്പംപടി മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.മാത്തുക്കുഞ്ഞ്, ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫെബിൻ, ചെറിയാൻ എന്നിവർ സംസാരിച്ചു.