പെരുമ്പാവൂർ: എൽ.ഡി.എഫ് ചെറുകുന്നം ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ പുരസ്‌കാരം നൽകി അനുമോദിച്ചു.ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി.മോഹനൻ ഉദ്ഘാടനം ചെയ്തു. സുജു ജോണി, ഷാജി സരിഗ, ഷിജി ഷാജി, പി.പി.ഷാജി, കെ.എസ്.ശശിധരൻ നായർ, ടി.കെ.സാബു, വി.എ.സുരേഷ്, എ.സുകുമാരൻനായർ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.