moshanam
മോഷണം നടന്ന വാഴത്തോട്ടത്തില്‍ കര്‍ഷകര്‍

പെരുമ്പാവൂർ: തോട്ടുവ ഭാഗത്ത് പതിവായി വാഴക്കുല മോഷണം പോകുന്നതായി പരാതി. മാതംപറമ്പിൽ സുരേന്ദ്രൻ,
മനയത്ത് സുബ്രഹ്മണ്യൻ എന്നിവരുടെ തോട്ടത്തിൽ നിന്നും ഇരുപതോളം വാഴക്കുലകളാണ് മോഷണം പോയത്. കോടനാട് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല.

പാട്ടത്തിനെടുത്തും മറ്റും കൃഷിയിറക്കിയ കർഷകർ കൊവിഡ് കാലത്ത് നേരിടുന്ന ദുരിതത്തെ ഇരട്ടിയാക്കുകയാണ് മോഷ്ടാക്കളുടെ ശല്യം.