lift-irrigation
നിര്‍ദ്ദിഷ്ട വായ്ക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രദേശം

പെരുമ്പാവൂർ : രായമംഗലം പഞ്ചായത്തിലെ വായ്ക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 10 ലക്ഷം രൂപ അനുവദിച്ചു.
500 മീറ്റർ നീളത്തിൽ 6 ഇഞ്ച് പൈപ്പുകൾ തായ്ക്കാട്ടി പാടശേഖര പ്രദേശത്തേക്ക് സ്ഥാപിക്കുന്നതിനാണ് പദ്ധതി.

200 ഏക്കറോളം വിസ്തൃതി ഉള്ള പടശേഖരമാണ് തായ്ക്കാട്ടി. വർഷങ്ങളായി തരിശായി കിടക്കുകയാണ്. വായ്ക്കര പാടത്തിനോട് ചേർന്ന് കുളം നിർമ്മിച്ചാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുന്നത്.

ജില്ല പഞ്ചായത്താണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. ടെൻഡർ നടപടികൾ ആരംഭിച്ചു.