കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് അസി. പ്രൊഫ. ഡോ. മനു മെൽവിൻ ജോയ് കേരള അസോസിയേഷൻ ഫോർ നോൺ-ഫോർമൽ എഡ്യുക്കേഷൻ ആൻഡ് ഡെവലപ് മെന്റുമായി സഹകരിച്ച് 'ഗെയ്മിഫിക്കേഷനിലെ തൊഴിൽ സാദ്ധ്യതകൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഏറ്റവുമധികം പരിശീലന ക്ലാസുകൾ നടത്തി ദേശീയ തലത്തിൽ ശ്രദ്ധേയനായ പരിശീലകനാണ് ഡോ. മനു മെൽവിൻ. കാൻഫെഡിന്റെ 'സ്കൂൾ കാലഘട്ടത്തിനു ശേഷമുള്ള ജീവിതം' എന്ന പരിശീലന പരമ്പരയുടെ ഭാഗമായാണ് സൂം മീറ്റിംഗ് പ്ലാറ്റ്ഫോമിൽ നടത്തിയ പ്രഭാഷണം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ തീരുമാനങ്ങളെടുക്കുന്നതിന് പ്രാപ്തരാക്കാനും അവരുടെ അഭിരുചികളെയും കഴിവുകളെയും ശാക്തീ കരിക്കുവാനുമുദ്ദേശിച്ചുള്ളതാണ് പരിശീലന പരമ്പര. കാൻഫെഡ് ഡയറക്ടർ എൻ.കെ. ജയ, മെന്റർ ഹബ് സി.ഇ.ഒ. ബഷീർ പി.എ. എന്നിവർ സംസാരിച്ചു.