ut

കുറുപ്പംപടി : സാമ്പത്തിക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംവരണ വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. യൂണിയൻ കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സജാദ് രാജൻ കൺവീനർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ, സുബിൻ , ശ്യാംജിത്ത് ശിവൻ എന്നിവർ നേതൃത്വം നൽകി .