തൃപ്പൂണിത്തുറ: ഒരു നൂറ്റാണ്ടു മുൻപു് ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയുടെ സ്മരണ പുതുക്കി തുലാം ഒൻപത് അമ്പലം കത്തിയ ഉത്സവം നടന്നു തുലാം അഞ്ചിനാണ് ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായത്. അതിനു ശേഷം പുത്തൻ ബംഗ്ലാവിലേക്ക് മാറ്റിയ തിടമ്പുവിഗ്രഹം തിരിച്ചു ക്ഷേത്രത്തിൽ കൊണ്ടുവന്നത് തുലാം ഒൻപതിനാണ്.
കൊവിഡ് നിയന്ത്രണങ്ങൾ മൂലം രാവിലെെ ഒരു, ആനയെ എഴുന്നള്ളിച്ചായിരുന്നു ശീവേലി.ഉച്ചയ്ക്ക് രണ്ടിന് കാനറാ ബാങ്കിൽ നിന്നും ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് കത്തിക്കുന്നതിനുള്ള കർപ്പൂരം എഴുന്നള്ളിച്ച് കൊണ്ടു വന്നു. വൈകിട്ടു ദീപാരാധനയ്ക്ക് അഗ്നിബാധയുടെ സ്മരണ പുതുക്കി ക്ഷേത്രനടപ്പാതയിൽ കർപ്പൂരം കത്തിച്ച് ദീപക്കാഴ്ചയും നടന്നു.