കോലഞ്ചേരി: കോലഞ്ചേരി ബി.ആർ.സിയിൽ ഭിന്നശേഷികുട്ടികൾക്കായി വൈദ്യ പരിശോധനാ ക്യാമ്പ് നടത്തി. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേ​റ്റർ ടി.രമാഭായി അദ്ധ്യക്ഷയായി. എച്ച്.എം ഫോറം പ്രസിഡന്റ് സി.കെ രാജൻ, സെക്രട്ടറി അനിയൻ.പി ജോൺ, ട്രെയ്‌നർമാരായ ഐ.എച്ച് റഷീദ, എസ്.ജെ ജയശ്രീ, കെ.വി റെനി, സ്‌പെഷ്യൽ ഏഡ്യുക്കേ​റ്റർമാരായ പി.വി ബീന, പി.കെ ചന്ദ്രിക, കെ.എൻ വീണ എന്നിവർ സംസാരിച്ചു. അസ്ഥിരോഗവിദഗ്ദ്ധൻ ഡോ. തോമസ്‌കുരുവിള, ഓർത്തോ ടെക്‌നീഷ്യൻ വി.ജി സിജു എന്നിവർ നേതൃത്വം നൽകി.