കോലഞ്ചേരി: മലേക്കുരിശ് ദയറായിൽ മോർ ഗ്രീഗോറിയോസ് കൊച്ചു തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റി. നവംബർ 1,2 തീയതികളിൽ നടക്കുന്ന പെരുന്നാളിന് ദയറാധിപൻ കുരിയാക്കോസ് മാർ ദിയസ്‌കോറസ് മെത്രാപ്പോലീത്തയാണ് കൊടിയേറ്റിയത്. ഒന്നാം തീയതി വൈകിട്ട് 5.30 ന് സന്ധ്യാ പ്രാർത്ഥന, 2ന് രാവിലെ 6.30ന് കുർബ്ബാന, 8ന് മൂന്നിന്മേൽ കുർബ്ബാനയും നടക്കും. കൊവിഡ് നിയന്ത്റണങ്ങൾ പാലിച്ചുകൊണ്ടാണ് പെരുന്നാൾ നടത്തുകയെന്ന് വികാരി ഫിനഹാസ് റമ്പാൻ അറിയിച്ചു.