
വോളിബോൾ താരം മുബീന്റെ നായയാണ് ഈ സീസർ. കൊവിഡ് കാലത്ത് പ്രാക്ടീസ് മുടങ്ങുമെന്നായപ്പോഴാണ് നിരവധി സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകളിലും ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലും വെടിക്കെട്ട് സൃഷ്ടിക്കുന്ന മുബീൻ വീട് കളിക്കളമാക്കിയത്. ഒറ്റയ്ക്കുള്ള പ്രാക്ടീസിന്റെ വിരസതയകറ്റാൻ തന്റെ അരുമ സീസറെന്ന ലാബ്രഡോറിനെയും കൂടെ കൂട്ടി.വീഡിയോ: ബാബു പി.ഗോപാൽ