കൊച്ചി: ഈ വർഷത്തെ പ്രൊഫ. എം.കെ. സാനു പുരസ്‌ക്കാരത്തിന് പ്രൊഫ. എം. തോമസ് മാത്യു അർഹനായി. സാഹിത്യരംഗത്ത് നൽകിയ സമഗ്രസംഭാവനകൾ വിലയിരുത്തിയാണ് പുരസ്‌കാരം.
25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എം.കെ. സാനു ചെയർമാനായ നാലംഗ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രൊഫ. എം.കെ. സാനുവിന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 27 ന് പുരസ്‌ക്കാരം സമ്മാനിക്കും. മൂന്നു വർഷം കൂടുമ്പോഴാണ് അവാർഡ് നൽകിവരുന്നത്.