
തൃക്കാക്കര: സി.പി.എം നേതാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി എടത്വാ ചങ്ങംചേരി വൈത്തിശേരിയിൽ വിനീത് (22) അമ്പലപ്പുഴയിൽ വച്ച് പൊലിസ് പിടിയിലായി.ഇന്നലേ രാത്രി എട്ടുമണിയോടെ തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ വച്ചാണ് പിടികൂടിയത്.കാക്കനാട് കൊല്ലംകുടിമുഗളിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് തൃക്കാക്കര പൊലിസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ തൃപ്പുണിത്തുറ ആശുപത്രിയിൽ നിന്നും കൊവിഡ് ടെസ്റ്റിന് ശേഷം തിരികെ കൊണ്ടുവരുന്നതിനിടെ
കാക്കനാട് കളക്ടറേറ്റ് സിഗ്നലിൽ വച്ച് പൊലിസ് വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.ഒരു കൈയ്യിൽ വിലങ്ങിട്ട നിലയിലായിരുന്നു.പൊലിസുകാർ പി.പി.ഇ കിറ്റ് ധരിച്ചിരുന്നതിനാൽ വാഹനങ്ങളുടെ ഇടയിലൂടെ ഓടിമറഞ്ഞ പ്രതിയെ പിടികൂടാനായില്ല.കാക്കനാട് പാർക്ക് റസിഡൻസി ഹോട്ടലിന് സമീപത്തെ ഇടവഴിയിലൂടെ പ്രതി ഓടിയത്.
.സി.പി.എം. വൈറ്റില ഏരിയാ കമ്മിറ്റി അംഗവും വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റുമായ എ.എൻ. സന്തോഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയാണ് വിനീത്.പ്രതിക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്