അങ്കമാലി: കറുകുറ്റി പഞ്ചായത്ത് നാലാംവാർഡിൽ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പറക്കാട്ടുകുളം കെട്ടിടംസംരക്ഷിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം നടത്തി. എൽ.ഡി.എഫ് പ്രവർത്തകർ സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. കുളത്തിന്റെ നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ ഗ്രേസി സെബാസ്റ്റ്യൻ നിർവഹിച്ചു. ടോണി പറപ്പിള്ളി, ടോമി എബ്രാഹം, പോളി തോമസ്, സെബാസ്റ്റ്യൻ പി.ജെ.ജോഷി പാറയ്ക്ക എന്നിവർ പങ്കെടുത്തു.