അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് താബോർ ഡിവിഷനിലെ മൂന്ന് റോഡുകൾ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി 13 കോടി രൂപയുടെ പ്രോജക്ടിന് അംഗീകാരം ലഭിച്ചതായി മെമ്പർ ടി.എം. വർഗീസ് അറിയിച്ചു. മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് പൂതംകുറ്റിപ്പാടം, കാരമറ്റം ആറാട്ടുചോല കട്ടിംഗ്, കോക്കുന്ന് പറമ്പയം പാലിശേരി കനാൽ ബണ്ട്, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കോക്കുന്ന് വാതക്കാട് കൊമര പുല്ലാനി മഞ്ഞപ്ര വടക്കുംഭാഗം എന്നീ റോഡുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. 18.5 കി.മീറ്റർ നീളമുണ്ട്. 6 മീറ്റർ വീതിയിൽ 5 വർഷത്തെ ഗാരന്റിയോടെയാണ് പ്രവൃത്തികൾ ചെയ്യുന്നത്.