youth-con

ആലുവ: വാളയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജെബി മേത്തർ ഹിഷാം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എ. ഹാരിസ്, എ.എ. അബ്ദുൽ റഷീദ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ, ജോണി ക്രിസ്റ്റഫർ, ജിനാസ് ജബ്ബാർ, സിദ്ദിഖ് മീന്ത്രക്കൽ, സിറാജ്, രാജേഷ് പുത്തനങ്ങാടി, എം.എ.കെ. നജീബ്, വിപിൻദാസ്, അൽ അമീൻ, പി.എ. ഹാരിസ്, ഫസൽ ചാലക്കൽ, എം.എസ്. സനു തുടങ്ങിയവർ നേതൃത്വം നൽകി.