അങ്കമാലി:കറുകുറ്റി കെ. പി.ജി.സ്മാരക വായനശാല യുവതയുടെ നേതൃത്വത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട പച്ച കൃഷി പദ്ധതിക്ക് തുടക്കമിട്ടു. കൃഷിയിറക്കൽ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു.യോഗത്തി ലക്ഷ്മി ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ആർ ബാബു,സി.എ. ബാബു, സന്ധ്യ അനിൽ ,സേതു ലക്ഷ്മിസാബു എന്നിവർ സംസാരിച്ചു.