കോതമംഗലം: മുന്നോക്ക സാമ്പത്തിക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രതിഷേധിച്ചു. കൊവിഡ് മാനദണ്ഡഡങ്ങൾ പാലിച്ച് കോതമംഗലം റവന്യൂ ടവറിന് മുന്നിൽ നടന്ന പ്രതിഷേധ സമരം യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം കെ.എസ് ഷിനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എം.ബി തിലകൻ, ജില്ലാ കമ്മിറ്റി അംഗം കെ.ജെ.സജി, സൈബർ സേന ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, കമ്മറ്റി അംഗം ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.