കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ തട്ടേക്കാട് പക്ഷിസങ്കേതവും അനുബന്ധ പ്രദേശങ്ങളും ബഫർ സോൺ (പരിസ്ഥിതി ലോല പ്രദേശം) ആക്കുന്നതുമായി ബന്ധപ്പെട്ടിറങ്ങിയ കരട് വിജ്ഞാപനത്തിനെതിരെ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കുട്ടമ്പുഴ, കീരംപാറ പഞ്ചായത്ത് പരിധിയിൽ ജനകീയ ഹർത്താൽ നടത്തുവാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു.ഇരു പഞ്ചായത്തുകളിലേയും മുഴുവൻ ജനങ്ങളും ഹർത്താലുമായി സഹകരിക്കണമെന്ന് കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ലാലു ആവശ്യപ്പെട്ടു.