കാലടി: മലയാറ്റൂർ - മുളങ്കുഴിയിൽ കാട്ടാനക്കൂട്ടമിറങ്ങി ഒരു ഏക്കർ വാഴത്തോട്ടം നശിപ്പിച്ചു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ഏഴാം വാർഡിലെ അമ്പലപ്പാറയിൽ റോഡരികിലെ അറുപത് സെന്റ് സ്ഥലത്തെ വാഴക്കൃഷിയാണ് ആന നശിപ്പിച്ചത്. മുന്നൂറ് വാഴയിൽ ഇരുനൂറ് വാഴയോളം ആന നശിപ്പിച്ചു. ഇല്ലിത്തോട് കരയിൻ മാമൂട്ടിൽ വീട്ടിൽ ജിബിൽ മാത്യു, തെക്കേപുറം വീട്ടിൽ എൽദോസ് സ്റ്റീഫൻ എന്നിവർ സ്ഥലം പാട്ടത്തിനെടുത്താണ് വാഴ കൃഷി ചെയ്തത്. ഈ ഭാഗങ്ങളിൽ ആന കൃഷി നശിപ്പിക്കുന്നത് സ്ഥിരമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലായ് 18 ന് 300 വാഴയിൽ 200 വാഴയും നശിപ്പിച്ചരുന്നു. ബാക്കി യുണ്ടായിരുന്ന 100 വാഴ കഴിഞ്ഞ ദിവസം ആന നശിപ്പിച്ചു.പലവട്ടം പരാതി നൽകിയിട്ടും ഒരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിക്കാത്തതിൽ കർഷകർ പ്രതിഷേധിച്ചു.