 
പറവൂർ: പുത്തൻവേലിക്കര പുലിയംതുരുത്ത് ശ്രീദണ്ഡായുധപാണി ക്ഷേത്രാങ്കണത്തിൽ പുലിയൻതുരുത്ത് എസ്.എൻ.ഡി.പി ശാഖോയോഗം നിർമ്മിച്ച ശ്രീനായണഗുരു മണ്ഡപം ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ കർമ്മം ക്ഷേത്രം തന്ത്രി നടുമുറി ബാബു തന്ത്രിയുടേയും അജയൻ ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടന്നു. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു, എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് കെ.ആർ. പ്രേംജി, സെക്രട്ടറി വി.കെ. ഹരിഹരൻ, സ്വജനക്ഷേമവർധിനി സഭ പ്രസിഡന്റ് ടി.എം. സുദർശനൻ, സെക്രട്ടറി എ.എൻ. രത്നൻ, ശിൽപി പുത്തൻചിറ ബെന്നി പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.