കൊച്ചി : കെ.എസ്. റെജി രചിച്ച മുയൽ ഒരു മാംസ ഭോജിയാണ് എന്ന ലേഖനസമാഹാരം ഓൺലൈനിലൂടെ പ്രൊഫ. വി.സി ജോൺ പ്രകാശിപ്പിച്ചു. റെജിയുടെ പിതാവ് സാമുവൽ ഈശോയിൽനിന്ന് മാതാവ് തങ്കമ്മ സാമുവൽ ആദ്യകോപ്പി ഏറ്റുവാങ്ങി. അറനൂറ്റിമംഗലം സെന്റ് കുര്യാക്കോസ് പള്ളി വികാരി റവ.ഫാ. തോമസ് രാജു, കവി സി.എസ് .രാജേഷ്, മാവേലിക്കര മുൻ മുൻസിപ്പൽ ചെയർമാൻ കെ.ആർ. മുരളീധരൻ, മാദ്ധ്യമ പ്രവർത്തകനും പാഷൻ ഫോർ കമ്യൂണിക്കേഷൻ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എം. ശബരീനാഥ്, ബിജു പരുമല എന്നിവർ സംസാരിച്ചു. ഒമാനിലെ യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസിന് കീഴിൽ മസ്‌കറ്റിൽ പ്രവർത്തിക്കുന്ന ഹയർ കോളേജ് ഒഫ് ടെക്‌നോളജിയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ റെജി മാവേലിക്കര അറനൂറ്റിമംഗലം സ്വദേശിയാണ്‌