punerjai-home-

പറവൂർ: പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിക്കുന്ന മൂന്നു വീടുകൾക്ക് വി.ഡി. സതീശൻ എം.എൽ.എ തറക്കല്ലിട്ടു. വടക്കേക്കര മടപ്ളാതുരുത്ത് കളത്തിൽ സെലി വർഗീസ്, ചേന്ദമംഗലം കൂട്ടുകാട് ആലുംപറമ്പിൽ കെ.ടി. ഡിനി, വലംപ്പിള്ളിയിൽ സുശീല എന്നിവരുടെ കുടുംബങ്ങൾക്ക് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ വീട് നിർമ്മിച്ചു നൽകുന്നത്. താനിയത്ത് ട്രസ്റ്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് താണിയത്ത്, കൂട്ടുകാട് പള്ളി വികാരി ഫാ. ജോസഫ് ഒളാട്ടുപുറത്ത്, കാർഷിക ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ, കെ.ആർ. ശ്രീരാജ്, ഷിബു ചേരമാൻതുരുത്തി, വി.എച്ച്. ജമാൽ, ഒ.എം. ജോബി, ഗിരീഷ്, സാബു കൂട്ടുകാട് തുടങ്ങിയവർ പങ്കെടുത്തു.