mla
ആനപ്പാറ ഡയറി റോഡിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു

അങ്കമാലി :തുറവൂർ പഞ്ചായത്തിലെ ആനപ്പാറ ഡയറി റോഡിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6.31 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. വി.എഫ്.പി.സി.കെ കാർഷിക വിപണിയിലേക്കും, റേഷൻ കടയിലേക്കും, മിൽമ ഡയറിയിലേക്കും എത്തിച്ചേരുന്ന ആളുകൾ ആശ്രയിക്കുന്ന റോഡാണിത്.പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. വർഗ്ഗീസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ജയ്‌സൺ, പഞ്ചായത്തംഗം ടി.ടി.പൗലോസ്, ഫാദർ ബേസിൽ പുഞ്ചപുതുശ്ശേരി, പി.ടി. ആഗസ്തി, നിതിൻ മംഗലി, കെ.എ. പോളച്ചൻ, പി.വി.പൗലോസ്, പോൾ ജോസഫ്, പി.ഡി.ഷാജു, സോണി ജേക്കബ്ബ്, ബേബി വർക്കി, ജോസഫ് പാറേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.