പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്ത് മടപ്ലാതുരുത്ത് കിഴക്ക് ഒമ്പതാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച വേളാങ്കണ്ണി മാതാ ലിങ്ക് റോഡും റേഷൻകട റോഡും പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.എ. ജോസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൈബ സജീവ് തുടങ്ങിയവർ പങ്കെടുത്തു.