കൊച്ചി: വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി കെ.എസ്.യു നേതാവായിരുന്ന ഉമ്മൻചാണ്ടി ഇ .എം.എസ് സർക്കാരിനെതിരെ നടത്തിയ ധീരമായ പോരാട്ടങ്ങൾ കേരള ചരിത്രത്തിൽ തങ്കലിപികളാൽ കുറിക്കപ്പെട്ടിട്ടുണ്ടെന്ന് കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടൻ പറഞ്ഞു. തുടർച്ചയായി 50 വർഷം നിയമസഭ സാമാജികനായ ഉമ്മൻചാണ്ടിയെ സംഘടനയുടെ മുൻ പ്രസിഡന്റ് കെ .പി .എൽസേബിയൂസ് മാസ്റ്ററുടെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ, അത്താഴമംഗലം വിദ്യാധരൻ, എം.എം. രാജു, തലയിൽ പ്രകാശ്, ഇരുമ്പിൽ ശ്രീകുമാർ , കെ.എം. ജോർജ്, കെ.കെ. കുമാരൻ, ദാമു അറത്തിൽ, സി. വിജയകുമാർ എന്നിവർ പങ്കെടുത്തു.