life-sahayam-
വടക്കേക്കര പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ വീടും സ്ഥലവും ഇല്ലാത്തവർക്ക് ഭൂമി വാങ്ങുന്നതിനുള്ള ധനസഹായം വിതരണോദ്ഘാടനം പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിക്കുന്നു.

പറവൂർ: വടക്കേക്കര പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ട ധനസഹായ വിതരണം ചെയ്തു. ഗ്രാമസഭകൾ തിരഞ്ഞെടുത്ത പന്ത്രണ്ട് ഗുണഭോക്താക്കൾക്കാണ് രണ്ട് ലക്ഷം രൂപ വീതം കൈമാറിയത്. ഈ കുടുംങ്ങൾക്ക് വീടുവയ്ക്കുന്നതിന് നാല് ലക്ഷം രുപ വീതം അനുവദിച്ചിട്ടുണ്ട്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.സി. ഹോച്ച് മിൻ, സെക്രട്ടറി എം.കെ. ഷിബു, വി.ഇ.ഒ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.