കാലടി: കാഞ്ഞൂർ പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമിതി ഓൺലൈൻ വഴി ചേർന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി നീലീശ്വരം യോഗം ഉദ്ഘാടനംം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം പി. തമ്പാൻ അദ്ധ്യക്ഷനായി. എം.കെ. ലെനിൻ ചെയർമാൻ, എ.എ.സന്തോഷ് കൺവീനർ എന്നിവരെ ഭാാരവാഹികളായി തിരഞ്ഞെടുത്തു.
വി.കെ.അശോകൻ, എ.എ.ഗോപി, കെ.ജെ. അഖിൽ, മിഥുൻ പ്രകാശ്, ജെമിനി, കിങ്ങിണി ശ്യാം, സുരേഷ് കുമാർ പുതിയേടം ,ജയശ്രീ എന്നിവർ പങ്കെടുത്തു.