പറവൂർ: സി.പി.ഐ നേതാവായിരുന്ന എം.എസ്. നാരായണന്റെ സ്മരണാർത്ഥം നിർനമ്മിക്കുന്ന റോഡിന്റെ നിർമ്മാണോദ്ഘാടനം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു.എ.എം. ഇസ്മയിൽ, ടി.ഡി. സുധീർ, എം.എൻ. അനിൽകുമാർ, ഷിബു ചേരമാൻതുരുത്തി, റിനു ഗിലീഷ്, രശ്മി അജിത്ത്കുമാർ, ടി.എസ്. രാജു, ഷിപ്പി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി നാല് ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മിക്കുന്നത്.