കൊച്ചി: ലബോറട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ (കെ.പി.എൽ.ഒ.എഫ് ) ഇന്ന് രാവിലെ 11ന് സംസ്ഥാന വ്യാപകമായി ഡി.എം.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ധർണയെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ അസീസും സെക്രട്ടറി കെ.എൻ. ഗിരിഷും ട്രഷറർ സലിം മുക്കാട്ടിലും അറിയിച്ചു