ait
പാസഞ്ചർ ട്രെയിനുകൾ നിലനിർണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നോർത്ത് റെയിൽവെ സ്റ്റേഷന് മുന്നിൽ നടന്ന ധർണ

കൊച്ചി : പാസഞ്ചർ ട്രെയിനുകൾ നിറുത്തലാക്കി എക്‌സ്‌പ്രസ് ട്രെയിനുകൾ ഓടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും റെയിൽവെയുടെയും തീരുമാനത്തിനെതിരെ ദേശവ്യാപകമായി എ.ഐ.ടി.യു.സി നടത്തുന്ന സമരങ്ങളുടെ ഭാഗമായി എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് റെയിൽവെ സ്റ്റേഷനുമുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. സൻജിത്ത്, പി.എ. ജിറാർ, ബാബു കടമക്കുടി, എം.എസ്. രാജു, സജിനി തമ്പി, വി.എസ്. സുനിൽകുമാർ, ബിനു വർഗീസ് എന്നിവർ സംസാരിച്ചു.