വൈറ്റില: പൊന്നുരുന്നി ഗ്രാമീണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളെയും രക്ഷിതാക്കളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ബാല്യങ്ങളുടെ കൊവിഡ് ഒഴിവുകാല അനുഭവങ്ങൾ എന്ന വിഷയത്തിൽ വെബിനാർ നടന്നു. കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനുളള അവസരമാക്കി ഈ അവധിക്കാലം മാറ്റുകയാണ് ലക്ഷ്യമെന്ന് വെബിനാർ ഉദ്ഘാടനം ചെയ്ത് ഡോ.എം.ആർ. ശാന്താദേവി പറഞ്ഞു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അദ്വൈത് അനുരാജ്, ആയിഷ ഷക്കീർ, തനുഷ്ക, ശ്രാവണി, മേധനിവേദിത, മേധമാളവിക, പ്രതിഭ എസ്, അനഘ, ആദർശ് എസ്, റിയഅനിൽ, അഞ്ജന അനിൽ എന്നിവർ അവധിക്കാല വിശേഷങ്ങൾ പങ്കുവച്ചു.
ബാലവേദി സെക്രട്ടറി ആയിഷ സക്കീർ, കെ.കെ. ഗോപി നായർ, കെ.ബി. അനൂപ്, കെ.പി. ദീപു, ത്രേസ്യാമ്മ, ആദർശ്. എസ് എന്നിവർ സംസാരിച്ചു. സ്റ്റാലിൻ ഇ. എസ് പരിപാടി കോ ഓർഡിനേറ്റ് ചെയ്തു. പ്രസന്ന ക്രോഡീകരണം നടത്തി.