 
കോലഞ്ചേരി: ഐക്കരനാട് പഞ്ചയാത്തിലെ കടമറ്റം ഏനാദി പാടശേഖരത്തിലേയക്കുള്ള തോടും നടവഴിയും കൈയ്യേറി നിർമ്മാണം നടത്തുന്നതായി പരാതി.
കൃഷിഭൂമി മണ്ണിട്ട് നികത്തി നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പരാതിയുമായി നാട്ടുകാരും കർഷകരും രംഗത്തെത്തി. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്കിയിരുന്നു. എന്നാൽ പണി തുടരുകയാണ്. ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിൽ പാരമ്പര്യമായി കൃഷി ചെയ്തിരുന്ന കർഷകരാണ് അനധികൃത നിർമ്മാണ പ്രവർത്തി മൂലം സ്വന്തം കൃഷിയിടത്തിൽ പ്രവേശിക്കാൻ കഴിയാതെ വന്നത്. മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം തടസ്സമില്ലാതെ മുവാറ്റുപുഴയാറിലേയ്ക്ക് ഒഴുകുന്നത് ഇതുവഴിയുള്ള തോടുകൾ വഴിയാണ്. തോടു മൂടിയതോടെ ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്.