തൃക്കാക്കര : കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി പാലച്ചുവട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. തൃക്കാക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.സി. അജയകുമാർ ഉദഘാടനം ചെയ്തു. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും എൻ.ഡി.എ സംസ്ഥാന സമിതി അംഗവുമായ എം.എൻ. ഗിരി വിശിഷ്ടാതിഥിയായിരുന്നു. മഹിളാമോർച്ച തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് ലതാ ഗോപിനാഥ്, ബി.ജെ.പി തൃക്കാക്കര മുനിസിപ്പൽ പ്രസിഡന്റ് സി.ബി അനിൽകുമാർ, സെക്രട്ടറി സി.പി. ബിജു, ബിനുമോൻ, ആർ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.