തൃപ്പുണിത്തുറ: വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടേകാൽകിലോ കഞ്ചാവുമായി പതിനേഴുകാരനെ തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിജു വർഗീസും സംഘവും ചേർന്ന് അറസ്റ്റുചെയ്തു. കോട്ടയം സ്വദേശിക്ക് കഞ്ചാവ് നൽകുന്നതിനായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും വാങ്ങിയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ കഞ്ചാവ് വില്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.