വൈപ്പിൻ : നായരമ്പലം പഞ്ചായത്ത് പത്താം വാർഡിലെ അങ്കണവാടിക്ക് ഞാറക്കാട്ട് സുലോചന കൃഷ്ണൻകുട്ടി മകൾ ലതയുടെ ഓർമ്മക്കായി മൂന്ന് സെന്റ് സ്ഥലം നല്കി. സെക്രട്ടറിയുടെ പേരിൽ രജിസ്ട്രർ ചെയ്ത ആധാരം വാർഡ് മെമ്പർ ജെസി ഷിജുവിന് ഞാറക്കാട്ട് ജയശങ്കർ കൈമാറി. ബെന്നി തോമസ്, അങ്കണവാടി ടീച്ചർ സജിത, എ.ടി മണി , ലാലു ഓളിപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.