sm
കുന്നത്തുനാട് യൂത്ത് മൂവ്മെന്റ് നേതൃത്വത്തിൽ സാമ്പത്തിക സംവരണ ബിൽ കത്തിച്ച് പ്രതിഷേധിക്കുന്നു

കുറുപ്പംപടി : സംവരണ അട്ടിമറിയുടെ ദൂഷ്യഫലങ്ങൾ സാമൂഹ്യനീതിയെ എങ്ങനെ ബാധിക്കും എന്നതു മുൻ നിർത്തി യുവാക്കളുടെ ഇടയിൽ ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് യൂത്ത് മൂവ്മെന്റ് തുടക്കം കുറിച്ചു.

ജനാധിപത്യത്തിന്റെ അടിത്തറ സാമൂഹിക നീതിയിൽ അധിഷ്ഠിതമാണ്, ഇന്ത്യൻ ജനാധിപത്യമാവട്ടെ ഡോക്ടർ ബി.ആർ അംബേദ്‌കർ വിഭാവനം ചെയ്ത ഇന്ത്യൻ ഭരണഘടനയിൽ ഭദ്രവും. എന്നാൽ ഇപ്പോൾ നവപുരോഗമനം എന്ന രീതിയിൽ നടപ്പിലാക്കുന്ന "സാമ്പത്തിക സംവരണം" സാമൂഹിക നീതിയിലും അതിലൂടെ ഇന്ത്യൻ ഭരണഘടനയ്ക്ക്മേലും കത്തി വെയ്ക്കുകയാണ് ചെയ്യുന്നത്.

പരിപാടികളുടെ ഭാഗമായി കുന്നത്തുനാട് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് നേതൃത്തത്തിൽ പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ ജ്വാല യൂണിയൻ കൺവീനർ സജിത്ത് നാരായണൻ ഉദ്ഘാടനം നിർവഹിച്ചു.യൂത്ത് മൂവ്മെന്റ് ചെയർമാൻ സജാത് രാജൻ, കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .

വരും ദിവസങ്ങളിൽ മുഴുവൻ എസ് എൻ ഡി പി ശാഖകളിലും പ്രധിഷേധ ജ്വാല സംഘടിപ്പിക്കും എന്ന് യൂത്ത് മൂവ്മെന്റ് അറിയിച്ചു.