നെടുമ്പാശേരി: മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ കുറുമശ്ശേരി സ്വദേശി എം.ആർ. രാജേഷിന് ഗ്രന്ഥശാല പ്രവർത്തകരുടെ ആദരവ്. കുറുമശേരി അക്ഷര വായനശാല, യാനം ലൈബ്രറി, എ.കെ.ജി വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ആദരവ്.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ആർ. രാജേഷ് നന്ദി പ്രകാശിപ്പിച്ചു. പി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷ വഹിച്ചു. ടി.എ. ജയരാജ്, സി.എൻ. മോഹനൻ, ജി. ഗോകുൽ ദേവ്, സി.കെ. അശോകൻ, ജിത്ത്‌ലാൽ, രാമൻ, എം.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.