
മൂവാറ്റുപുഴ: നഗരസഭ നാലാം വാർഡിലെ മോളെക്കുടിയിൽ നിർമ്മിച്ച ഹൈടെക് അങ്കണവാടി ചെയർ പേഴ്സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ സഹീർ അദ്ധ്യക്ഷതവഹിച്ചു.ചടങ്ങിൽ ഉമാമത്ത് സലീം, പി.വൈ. നൂറുദ്ദീൻ, നെജില ഷാജി, കെ.എം.ദിലീപ്, ഒ.എ. അൻവർ,രാജപ്പൻ, നജീർ ഉപ്പുട്ടിങ്കൽ, സലീം, മിനി എന്നിവർ സംസാരിച്ചു. 25 ചെലവഴിച്ചാണ് ഹൈടെക് അങ്കണവാടി നിർമിച്ചത്.