പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ മേൽശാന്തി പി.കെ.മധുവിന്റെ നേതൃത്വത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് കെ.വി. സരസൻ, ദേവസ്വം മാനേജർ കെ.ആർ. ബോസ്, സ്കൂൾ മാനേജർ കെ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.