കരുമാല്ലൂർ: ഗ്രാമപഞ്ചായത്ത് നിയന്ത്രണത്തിൽ മാഞ്ഞാലിയിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ്റ്റ് ലൈൻ സെന്ററിന്റെ ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. മൂന്നംഗ സംഘമാണ് തകർത്തിട്ടുള്ളത്. ഇത് മൂലം കഴിഞ്ഞ ദിവസം രാത്രി ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് രോഗികളുമായെത്തുന്ന ആംബുലൻസുകൾ സെന്റർ അറിയാതെ ബുദ്ധിമുട്ടി. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു ആവശ്യപ്പെട്ടു.