കോലഞ്ചേരി: മഴുവന്നൂർ എസ്.ആർ.വി സ്‌കൂളിനു മുൻവശം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പരാതി നല്കി മൂന്ന് മാസം പിന്നിടുമ്പോഴും അറ്റകുറ്റപ്പണിയ്ക്കായി ആരുമെത്തുന്നില്ല. ഇതോടെ റോഡിൽ വലിയ കുഴികളും രൂപപ്പെട്ടു. ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡാണിത്. നാട്ടുകാർ പരാതി നല്കിയപ്പോൾ അന്വേഷിക്കാൻ വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥർ എത്തിയെങ്കിലും തീരുമാനമായില്ല. ഇവിടെ നിരന്തര ജലനഷ്ടത്തിനു പുറമെ, റോഡിന്റെ അവസ്ഥയും മോശമാവുകയാണ്.