തോപ്പുംപടി: അന്യസംസ്ഥാനത്തു നിന്ന് എത്തിയ ഗിൽനെറ്റ് ബോട്ടിലെ 2 തൊഴിലാളികളെ കൊവിഡ് രോഗ ലക്ഷണങ്ങളോടെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുറി. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. കൊവിഡ് പോസിറ്റീവായാൽ ബോട്ടിലുണ്ടായിരുന്നവരെല്ലാം ക്വാറന്റെയിനിൽ പോകേണ്ടിവരും. ഗിൽ നെറ്റ് ബോട്ടുകാർക്ക് ഉച്ചക്ക് 12 മണി വരെയാണ് വില്പനക്കായി സമയം അനുവദിച്ചിരിക്കുന്നത്.